Sorry, you need to enable JavaScript to visit this website.

ലുകാകു ഗോളില്‍ ചാമ്പ്യന്മാര്‍ തുടങ്ങി

ലണ്ടന്‍ - നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ജയത്തോടെ തുടങ്ങി. റൊമേലു ലുകാകു നേടിയ ഗോളില്‍ അവര്‍ 1-0 ന് സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിനെ തോല്‍പിച്ചു. ചെല്‍സിയില്‍ തിരിച്ചെത്തിയ ശേഷം ലുകാകു നാലു കളികളില്‍ നാലു ഗോള്‍ നേടി.
ഒരു പതിറ്റാണ്ട് മുമ്പ് ചെല്‍സിയില്‍ ആദ്യം കളിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ടീമില്‍ പോലും ലുകാകുവിന് സ്ഥാനം ലഭിച്ചിരുന്നില്ല. ചെല്‍സി ജഴ്‌സിയില്‍ ഇരുപത്തെട്ടുകാരന്റെ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റമായിരുന്നു ഇത്. 
അറുപത്തൊമ്പതാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂട്ടയുടെ ക്രോസില്‍ നിന്നായിരുന്നു ലുകാകുവിന്റെ ഗോള്‍. എന്തിന് 11.5 കോടി യൂറോ മുടക്കി ബെല്‍ജിയംകാരനെ കൊണ്ടുവന്നു എന്നു തെളിയിക്കുന്നതായിരുന്നു മനോഹരമായ ഗോള്‍.  
സെവിയ-സാല്‍സ്ബര്‍ഗ് (1-1), ഡീനാമൊ കിയേവ്-ബെന്‍ഫിക്ക (0-0), വിയ്യാറയല്‍-അറ്റ്‌ലാന്റ (2-2), ലില്‍-വുള്‍ഫ്‌സ്ബര്‍ഗ് (0-0) മത്സരങ്ങള്‍ സമനിലയായി. സ്വീഡനിലെ മാല്‍മോയെ യുവന്റസ് 3-0 ന് തകര്‍ത്തു.
 

 

Latest News