ലിവര്‍പൂളിനെതിരെ ഇബ്ര കളിക്കില്ല

മിലാന്‍ - ലിവര്‍പൂളിനെതിരായ ബുധനാഴ്ചയിലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ എ.സി മിലാന് സ്ലാറ്റന്‍ ഇബ്രഹിമോവിച്ചിന്റെ സേവനം ലഭിക്കില്ല. നാലു മാസത്തോളം വിട്ടുനിന്ന ശേഷം ഗോളോടെ തിരിച്ചുവന്ന ഇബ്രക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്. 2014 നു ശേഷം ആദ്യമായി എ.സി മിലാന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുകയാണ്. 
ലാസിയോക്കെതിരായ ഇറ്റാലിയന്‍ ലീഗ് മത്സരത്തിലാണ് നാല്‍പതുകാരന്‍ തിരിച്ചെത്തിയത്. കളത്തിലിറങ്ങി ഏഴ് മിനിറ്റ് തികയും മുമ്പെ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒലിവിയര്‍ ജിരൂ കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നു. അതിനാല്‍ ആന്‍ഡി റെബിച്ചായിരിക്കും പകരം ഇറങ്ങുക. 
ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ മിലാന്‍ 2007 ല്‍ ലിവര്‍പൂളിനെ ഫൈനലില്‍ തോല്‍പിച്ച ശേഷം ക്വാര്‍ട്ടര്‍ കടന്നിട്ടില്ല.

Latest News