ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍: മുഹമ്മദന്‍സിന് തോല്‍വി

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് കൊല്‍ക്കത്തയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് എഫ്.സി ബംഗളൂരു യുനൈറ്റഡ് തോല്‍പിച്ചു. ഇരു ടീമുകളും നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ബംഗളൂരു യുനൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. മഴയത്ത് നടന്ന കളിയില്‍ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 
അറുപത്തിനാലാം മിനിറ്റില്‍ തോക്‌ചോം ജെയിംസ് സിംഗാണ് ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് ആദ്യ ഗോള്‍ വലയിലെത്തിച്ചത്. അവസാന മിനിറ്റുകള്‍ ആവേശകരമായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മുഹമ്മദന്‍സ് പെനാല്‍ട്ടി വഴങ്ങി. സ്ലോവേനിയന്‍ ഫോര്‍വേഡ് ലൂക മയ്‌സന്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. 
കനത്ത മഴ കാരണം ഇന്ത്യന്‍ എയര്‍ഫോഴ്‌സും സി.ആര്‍.പി.എഫും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ഗ്രൗണ്ട് ചെളിക്കുളമായിരുന്നു. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് സമ്മാനിച്ചു. 

Latest News