Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വാക്‌സിന്‍ ഇടവേള നാലാഴ്ചയായി കുറച്ചു

മസ്‌കത്ത് - ഒമാനില്‍ രണ്ട് ഡോസ് വാക്സിനേഷനുകള്‍ക്കിടയിലെ കാലാവധി ആറാഴ്ചയില്‍നിന്ന് നാലാഴ്ചയായി കുറച്ചു. ബുധന്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാമത് ഡോസ് വാക്സിനായി തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

അതേസമയം, മുന്‍ഗണനാ വിഭാഗത്തിലെ 45.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ 76.3 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 2,710,21 പേരാണ് ഇതുവരെ വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ഇവരില്‍ 1,626,851 പേരും രണ്ടാമത് ഡോസ് വാക്‌സിനും സ്വീകരിച്ചു.

 

Latest News