ഒമാനില്‍ പുതിയ കോവിഡ് രോഗികള്‍ 58 മാത്രം, മരണങ്ങളില്ല

മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല. 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 89 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 303,163 ആയി ഉയര്‍ന്നു. 4,089 ആണ് മരണ നിരക്ക്. 293,343 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 66 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 28 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

 

Latest News