നൃത്തരംഗത്ത് മേതില്‍ ദേവികയുടെ പ്രതിഭ അസാമാന്യമാണ്. ഒരിക്കല്‍ അവര്‍ക്ക് സിനിമയിലേക്കും ക്ഷണമുണ്ടായി. എന്നാല്‍ താല്പര്യമില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു അവര്‍. ഷിബു ചക്രവര്‍ത്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. അതാണ് അവരുടെ ശക്തിയെന്നും ഷിബു കുറിക്കുന്നു.
ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍:
'ജി വേണുഗോപാല്‍ ആലപിച്ച 'ചന്ദന മണിവാതില്‍ പാതിചാരി' എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവെ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന് വേഷം ചെയ്യുമോ എന്ന് ഒന്ന് ചോദിക്കുമോയെന്ന് ആന്റോ എന്നോട് ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കണമത്. അങ്ങിനെ ആന്റോ പറഞ്ഞിട്ടുമില്ല. പക്ഷേ, ആന്റോ പറഞ്ഞ കാര്യം ഞാന്‍ മേതിലിനോട് ചോദിച്ചു. താല്പര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.
സ്വന്തം ഫീല്‍ഡില്‍ അല്ലാതെ മറ്റൊന്നിലും അവര്‍ക്ക് താല്പര്യമില്ലായിരുന്നു. അവരുടെയൊക്കെ ഒരു ശക്തിയും അതാണ്. ഒരു ചെറിയ ഡാന്‍സ് ഫോം ചെയ്യുമ്പോള്‍പോലും എന്തൊരു ഗ്രേസ് ആണവര്‍ക്ക്. നൃത്തവുമായി ബന്ധപ്പെട്ട് എന്തു സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുക മേതിലിനെയാണ്'.