Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ടി കഥകള്‍ മിനിസ്‌ക്രീനിലേക്ക്, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും

കൊച്ചി- എം.ടിയുടെ കഥകള്‍ മിനിസ്‌ക്രീനിലേക്ക് വരുമ്പോള്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്തമായ ചെറുകഥകളെ ആസ്പദമാക്കി പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെയും ചിത്രമൊരുങ്ങുന്നത്.

എം.ടിയുടെ തിരക്കഥയില്‍ ബിജു മേനോനെ നായകനാക്കി ഒരു ചിത്രവും നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി പ്രിയദര്‍ശന്‍ ഒരുക്കുന്നുണ്ട്.

എം.ടിയുടെ തിരക്കഥയില്‍ ഒരു ചിത്രമൊരുക്കണമെന്നത് പ്രിയദര്‍ശന്റെ ഏറെക്കാലമായുള്ള മോഹമായിരുന്നു. ഇപ്പോള്‍ ഒന്നിന് പകരം രണ്ടായി ആ മോഹം സഫലീകരിച്ചിരിക്കുകയാണ്.

നെറ്റ് ഫ്‌ളിക്‌സിന്റെ എം.ടി സീരീസില്‍ മറ്റ് ചിത്രങ്ങളൊരുക്കുന്നത് സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ്.

ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും സന്തോഷ് ശിവന്റെ ചിത്രത്തില്‍ സിദ്ദിഖും ജയരാജിന്റെ ചിത്രത്തില്‍ നെടുമുടി വേണുവും ഇന്ദ്രന്‍സും സുരഭിലക്ഷ്മിയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

 

 

Latest News