Sorry, you need to enable JavaScript to visit this website.

അർജന്റീന-ബ്രസീൽ കളി ഉപേക്ഷിച്ചു, രോഷാകുലനായി മെസി

സാവോപോളോ- അർജന്റീന-ബ്രസീൽ മത്സരം നിർത്തിവെപ്പിച്ച ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയിൽ കടുത്ത രോഷം പ്രകടിപ്പിച്ച് അർജന്റീന നായകൻ ലിയണൽ മെസി. ഇംഗ്ലണ്ടിൽനിന്നെത്തിയ അർജന്റീന കളിക്കാർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതരുടെ ആവശ്യത്തെ തുടർന്നാണ് അർജന്റീന താരങ്ങൾ കളി മതിയാക്കി മടങ്ങിയത്. ടീം അംഗങ്ങൾ തിരിച്ചുപോയ ശേഷം അർജന്റീന ജഴ്‌സി അഴിച്ചുവെച്ച് ടീ ഷർട്ട് ധരിച്ച് മൈതാനത്തിലെത്തിയ ശേഷമാണ് മെസി തന്റെ കടുത്ത വിയോജിപ്പ് സംഘാടകരെ അറിയിച്ചത്. 
മത്സരം തുടങ്ങി അഞ്ചു മിനിറ്റ് വരെ അവർ കാത്തിരുന്നത് എന്തിനാണ്. ഞങ്ങൾ ഈ മൈതാനത്തിൽ ഒരു മണിക്കൂർ നേരമായി ഉണ്ടെന്ന് മെസി വ്യക്തമാക്കി. 
അർജന്റീന കളിക്കാർ മൈതാനം വിട്ടതോടെ മത്സരം ഉപേക്ഷിച്ചതായി ഔദ്യോഗിക പ്രഖ്യാപനവുമെത്തി. റഫറിമാരും മത്സരത്തിന്റെ അധികൃതരും ഫിഫക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും അതിന് ശേഷം തീരുമാനം എടുക്കുമെന്നും സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. മുഴുവൻ ഫുട്‌ബോൾ ആരാധകരോടും മാപ്പ് പറയുന്നതായും ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർക്ക് ഇക്കാര്യം നേരത്തെ തന്നെ പരിഹരിക്കാവുന്നതായിരുന്നുവെന്നും അർജന്റീന പരിശീലകൻ ലിയണൽ സ്‌കൊളാനി പറഞ്ഞു. ക്രിസ്റ്റ്യൻ റൊമേരോ, ജിയോവനി ലോ സെൽസോ, എമിലാനോ മാർട്ടിനസ് എന്നീ കളിക്കാരാണ് ഇംഗ്ലണ്ടിൽനിന്ന് നേരിട്ട് ബ്രസീലിൽ എത്തിയത്. ഇവർ ക്വാറന്റീനിൽ പ്രവേശിക്കണം എന്നായിരുന്നു ബ്രസീൽ അധികൃതരുടെ വാദം.
 

Latest News