യു.എ.ഇയില്‍ ഇനി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും, ലക്ഷ്യം സാമ്പത്തിക അഭിവൃദ്ധി

ദുബായ്- യു.എ.ഇയിലെ വ്യാപാര, വ്യവസായ രംഗത്തെ അഭിവൃദ്ധി മുന്നില്‍ കണ്ട് പുതിയ വിസകള്‍ അവതരിപ്പിച്ചു. ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും  യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയാണ് പ്രഖ്യാപിച്ചത്.

ഗ്രീന്‍ വിസകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭകര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും റെസിഡന്‍സിയുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ്.  ആണ്‍മക്കളെ  25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഗ്രീന്‍ വിസക്കാരെ അനുവദിക്കും. നിലവില്‍ 18 വയസ്സുവരെ മാത്രമേ ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. കൂടാതെ, സ്വന്തം മാതാപിതാക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കും. ഫ്രീലാന്‍സ് വീസ ആളുകളെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്.

വിസ റദ്ദാക്കിയാല്‍ രാജ്യം വിടാനുള്ള സാവകാശം 30 ല്‍നിന്ന്് 90 മുതല്‍ 180 ദിവസം വരെ നീട്ടി. രാജ്യത്തിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കുന്ന 50 പുതിയ പദ്ധതികളുടെ ആദ്യ പട്ടിക പുറത്തിറക്കുന്ന, മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും  ഒത്തുചേര്‍ന്ന ദുബായിലെ ചടങ്ങിലാണ് പുതിയ വിസകള്‍ പ്രഖ്യാപിച്ചത്.

 

Latest News