സൗദി ആഭ്യന്തര മന്ത്രിക്ക് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്

ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഫര്‍ഹാന്‍ അല്‍സുഊദും വരവേല്‍പില്‍ സംബന്ധിച്ചു.

ദോഹ-  ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദിന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയും ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ആഭ്യന്തര മന്ത്രിക്കും അദ്ദേഹത്തെ അനുഗമക്കുന്ന സംഘത്തിനും ഊഷ്മളമായ വരവേല്‍പ് നല്‍കി.

ഗള്‍ഫ് ഉപരോധം അവസാനിച്ച ശേഷം ഖത്തറിലെത്തുന്ന സൗദി സൗദി ആഭ്യന്തര മന്ത്രിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന ഇന്നതാധികാര സംഘത്തെിനും അറേബ്യന്‍ ഹോസ്പിറ്റാലിറ്റിയുടേയും പ്രോട്ടോക്കോളിന്റേയും ചുവപ്പ് പരവതാനി വിരിച്ചാണ് സാഹോദര്യവും ഐക്യവും ഉദ്‌ഘോഷിക്കുന്ന സന്ദര്‍ശനം അവിസ്മരണീയമാക്കിയത്..

 

Latest News