നടന്‍ സിദ്ധാർഥ് ശുക്ല അന്തരിച്ചു

മുംബൈ- നടനും ബിഗ്ബോസ് താരവുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. നടനെ മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് കൂപ്പർ ഹോസ്പിറ്റലിലെ ഡോ. സുഖ്‌ദേവ് വാർത്താ ലേഖകരോട് പറഞ്ഞു.

2008ൽ ‘ബാബുൽ കാ ആങ്കൻ ചൂട്ടെ നാ’ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. തുടർന്ന് ‘ആഹാത്’, ‘ലവ് യു സിന്ദഗി’, ‘സിഐഡി’ തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ജനപ്രിയ സീരിയലായ ‘ബാലിക വധു’വിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ജലക് ദിഖ്ല ജാ സീസൺ 6, ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഖത്രോൺ കെ ഖിലാഡി 7, ബിഗ് ബോസ് 13, ബിഗ് ബോസ് 14 എന്നിവയിൽ പങ്കെടുത്തു. ഖത്രോൺ കെ ഖിലാഡി 7ലും ബിഗ് ബോസ് 13ലും വിജയി ആയിരുന്നു. താരം.

Latest News