ദുബായ്- ദുബായ് സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ടൂറിസ്റ്റുകളുടെ പുതിയ യാത്രാ നിബന്ധനകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍ പുറത്തുവിട്ടു. ഇതനുസരിച്ച് യാത്രക്ക് മുമ്പ് ജി.ഡി.ആര്.എഫ്.എ അല്ലെങ്കില്‍ ഐ.സി.എ അംഗീകാരം നേടേണ്ടതില്ല.
യു.എ.ഇയിലെ ഏത് എമിറേറ്റില്‍നിന്നുള്ള താമസ വിസക്കാര്‍ക്കും ദുബായില്‍ ഇറങ്ങാന്‍ അനുമതിയുണ്ടെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
ഓഗസ്റ്റ് 30 മുതല്‍ യു.എ.ഇ ടൂറിസ്റ്റ് വിസ ഇഷ്യൂ ചെയ്ത് തുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പുള്ളതും എയര്പോര്ട്ടില്നിന്നെടുത്തതുമായ രണ്ട് ആര്.ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം.