ദോഹ- ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി മൂന്ന് ഇന്ത്യൻ സ്‌ക്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ െ്രെപവറ്റ് സ്‌കൂൾസ് ലൈസൻസിംഗ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വിദേശി വിഭാഗമായ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌ക്കൂൾ അഡ്മിഷനുള്ള പ്രയാസം ലഘൂകരിക്കുവാൻ ഈ നടപടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഓരോ വർഷവും പുതുതായി ആരംഭിക്കുന്ന ഇന്ത്യൻ സ്‌ക്കൂളുകളിലെ ഫീസ് നിരക്കുകൾ പഴയ സ്‌കൂളുകളെ അപേക്ഷിച്ച് ഉയർന്നതായതിനാൽ പല രക്ഷിതാക്കളും പ്രയാസമനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭാരിച്ച ഫീസും മറ്റു ചിലവുകളും താങ്ങാനാവാതെ കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലേക്ക് മാറ്റുന്നവരും കുറവല്ല.
9 ബ്രിട്ടീഷ്് സ്‌ക്കൂളുകൾ, 2 അമേരിക്കൻ സ്‌ക്കൂളുകൾ , 3 ഇന്ത്യൻ സ്‌ക്കൂളുകൾ, രണ്ട് മറ്റുള്ള പാഠ്യ പദ്ധതി പിന്തുടരുന്ന സ്‌ക്കൂളുകൾ എന്നിങ്ങനെ മൊത്തം 16 പുതിയ സ്‌ക്കൂളുകൾക്കാണ് ഈ വർഷം മന്ത്രാലയം അനുമതി നൽകിയത്. ഇതിലൂടെ 8870 വിദ്യാർഥികൾക്ക് പ്രവേശനനം നൽകാനാകും.






