ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ

ദുബായ്- ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു. നാളെ മുതല്‍ യുഎഇലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ യുഎഇലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ ഔദ്യോഗികമായി അറിയിച്ചു.

Latest News