ഖുന്‍ഫുദ- ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുവള്ളി സ്വദേശി കെ.എം. മൊയ്തീന് ഖുന്‍ഫുദ പ്രവാസി അസോസിയേഷന് യാത്രയയപ്പ് നല്കി .പി.ടി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ വഹീദ്, ഫൈസല്‍ ബാബു, കാദര്‍ ഹാജി , ഫൈസല്‍ ചെമ്പന്‍ , മുനീര്‍ റായിദ് .റഹീം കൊടുവള്ളി ,മൂസ ഉള്ളണം, ജാഫര്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
പ്രവാസത്തിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നിരുന്ന മൊയ്തീന് കൊടുവള്ളിക്കുള്ള അസോസിയേഷന് ഉപഹാരം ഓമനക്കുട്ടന് കൈമാറി.