കുവൈത്ത് എംബസിയുടെ മാതൃകാപദ്ധതി; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം സഹായം

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാരുടെ കുടുംബത്തിനു സഹായം. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് (ഐ.സി.എസ.്ജി) സഹകരണത്തോടെ ഇന്ത്യന്‍ എംബസിയാണ് സഹായധനം നല്‍കുന്നത്.
ഇതുവരെ 65 കുടുംബങ്ങള്‍ക്ക് തുക നല്‍കിയതായി അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. അര്‍ഹരായ ഏതാനും കുടുംബങ്ങള്‍ക്ക്കൂടി ഉടനെ സഹായം എത്തിക്കും.

മൂന്നാഴ്ച മുന്‍പാണു ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്തില്‍ മാത്രമാണ് ഈ വിധം പദ്ധതി പ്രഖ്യാപിച്ചതും നടപ്പില്‍ വരുത്തിയതും.

 

 

Latest News