Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ    ഇന്നും വിസ്തരിക്കും 

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗത്തിനൊപ്പം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ കാവ്യയെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി തേടിയത്. കേസിലെ എട്ടാ പ്രതിയും കാവ്യയുടെ ഭര്‍ത്താവുമായ ദിലീപിന് നിര്‍ണായകമാണ് കാവ്യയുടെ മൊഴി. ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന് സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമാ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്ന ഹോട്ടലില്‍ വെച്ച് ദിലീപും നടിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുമുണ്ടായിരുന്നതായി നേരത്തെ മൊഴി ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ കാവ്യ മൊഴി മാറ്റുകയായിരുന്നു.
 

Latest News