ബാഴ്‌സ വിടേണ്ടി വരുമെന്ന് കരുതിയില്ല; പൊട്ടിക്കരഞ്ഞ് മെസി

ക്യാംപ്നൗ- ബാഴ്‌സലോണയുമായുള്ള ഫുട്‌ബോൾ കരാർ അവസാനിപ്പിച്ച ശേഷമുള്ള പത്രമസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ക്ലബ്ബുമായുള്ള വൈകാരിക ബന്ധം ചൂണ്ടിക്കാട്ടി മെസി പൊട്ടിക്കരഞ്ഞത്. ബാഴ്‌സക്ക് വേണ്ടി മെസി നേടിയ ട്രോഫികളും പ്രദർശിപ്പിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ബാഴ്‌സ വിടേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും മെസി പറഞ്ഞു. ഏറെ താഴ്മയോടെയും ബഹുമാനത്തോടെയും കൂടി ജീവിക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. അത് ഇനി എന്നെ വിട്ടുപോകുമെന്ന് ഞാൻ വിചാരിക്കുന്നുവെന്നും മെസി പറഞ്ഞു.

പതിമൂന്നാം വയസ് മുതൽ ഇതാൺ എന്റെ ലോകം. എന്റെ വീട് ബാഴ്‌സലോണയാണ്. ക്ലബിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി. പത്രസമ്മേളനം തുടരുകയാണ്. 
പത്രസമ്മേളനം തുടരുകയാണ്.

Latest News