ദോഹ- ഖത്തറില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പരമാവധി രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പോലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈല്‍ ഫോണില്‍ ഇഹ്‌തെറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക, വാഹനങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാതിരിക്കുക എന്നിവ കര്‍ശനമായി പാലിക്കണം.
നിയമലംഘകരെ കണ്ടെത്താന്‍ നിരീക്ഷണമുണ്ടാകും. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കു യാത്ര ചെയ്യാനാണ് അനുമതി. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഇതു ബാധകമല്ല.






