ദുബായ്- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ. നിബന്ധനകള്‍ കൃത്യമായി പാലിച്ചു വേണം യാത്രക്ക് ഒരുങ്ങേണ്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ നിന്നു തന്നെ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയര്‍ക്ക് മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. യു.എ.ഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
ക്യൂ.ആര്‍ കോഡ് ഉള്ള കൊവിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലം കൈവശം ഉണ്ടായിരിക്കണം. അംഗീകൃത ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം. എയര്‍പോര്‍ട്ടില്‍നിന്ന് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനകം നടത്തിയ റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലം വേണം. യു.എ.ഇയിലെത്തിയ ശേഷം ആര്‍.ടി. പി.സി.ആര്‍ പരിശോധന നടത്തണം. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.






