ആഴ്‌വാര്‍ കടിയന്‍ നമ്പിയായി ജയറാം, മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രം

ചെന്നൈ- മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്ത്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ജയറാം ഈ ചിത്രത്തില്‍. ആഴ്‌വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം സിനിമയില്‍ അവതരിപ്പിക്കുന്നത്. വിദൂഷകന്റെ കഥാപാത്രമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആദിത്യ കരികാലന്റെ വേഷം വിക്രം അവതരിപ്പിക്കും. മന്ദാകിനി എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ഐശ്വര്യ റായ് അവതരിപ്പിക്കുന്നു.
ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് മലയാളി താരങ്ങള്‍.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.  

 

Latest News