അമേരിക്കയെ അട്ടിമറിച്ച് കാനഡ ഒളിംപിക്‌സ് വനിതാ ഫുട്‌ബോള്‍ ഫൈനലില്‍

ടോക്കിയോ- കരുത്തരായ അമേരിക്കയെ അട്ടിമറിച്ച് കാനഡ ഒളിംപിക്‌സ് വനിതാ ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ നിലവിലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അമേരിക്കയെ കീഴടക്കിയത്.
74ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെ. ഫ്‌ളെമിങ്ങാണ് കാനഡയുടെ വിജയഗോള്‍ നേടിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് കാനഡ വനിതാ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
ഫൈനലില്‍ ഓസ്‌ട്രേലിയയോ സ്വീഡനോ ആയിരിക്കും കാനഡയുടെ എതിരാളികള്‍. തോറ്റെങ്കിലും അമേരിക്ക വെങ്കല മെഡലിനായി മത്സരിക്കും. ഒളിംപിക്‌സില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ നിലവിലെ ലോകകപ്പ് ജേതാക്കളായ അമേരിക്കക്ക് വലിയ ഞെട്ടലാണ് ഇത് സമ്മാനിച്ചിരിക്കുന്നത്.

 

Latest News