അവള്‍ ഏറ്റവും കരുത്തയായ സ്ത്രീ... ഭാര്യയുടെ ജന്മദിനത്തില്‍ പൃഥ്വിരാജ്

കൊച്ചി- ഇന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ജന്മദിനമാണ്. പ്രിയപ്പെട്ടവളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കുറിപ്പിനൊപ്പം സുപ്രിയയുടെയും മകള്‍ അലംകൃതയുടെയും ഒരു ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്

പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ടവളെ...എല്ലാ ഉയര്‍ച്ചകളിലും, താഴ്ചകളിലും എന്നെ ചേര്‍ത്തുപിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കര്‍ക്കശക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്) എന്റെ ജീവിതത്തില്‍ എന്നും കരുത്തോടെയുള്ള നിന്നെ ഞാന്‍ സ്നേഹിക്കുന്നു.

അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്യുന്നത് നിനക്കിഷ്ടമല്ലെന്ന് എനിക്കറിയാം. പക്ഷേ, ഇന്ന് എനിക്ക് തോന്നുന്നത് നിന്റെയും മകളുടെയും ചിത്രം ലോകം കാണട്ടെയെന്നാണ് പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

 

Latest News