Sorry, you need to enable JavaScript to visit this website.

ചൊക്ലി സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു

തലശ്ശേരി- കോവിഡ് ബാധിച്ച് ഒമാനിൽ ചൊക്ലി സ്വദേശി മരിച്ചു. ചൊക്ലി കവിയൂർ സ്വദേശി സാം നിവാസി ൽ മുഹമ്മദ് നിസാർ (45) ആണ് മരിച്ചത്. കോവിഡ് ബാധിതനായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയി ലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർ ന്ന് ദിവസങ്ങൾക്ക് മുമ്പ് മസ്‌ക്കറ്റ് റോയൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയാണ്. ബർക്കയിലെ ടൈൽസ് കടയിലെ സൈൽസ് മേൻ ആയിരുന്നു. പരേതരായ ചെറിയ മൊട്ടമ്മൽ മഹമ്മൂദ് ഹാജി, അഴിയൂർ വാഴയിൽ സഫിയ എന്നിവരുടെ മകനാണ്. ഭാര്യ: സാജിത (തലശ്ശേരി). മക്കൾ: മാസിൻ നിസാർ, ജുനൈദ്, സഫിയ ഫൈസ് (മൂവരും മസ്‌ക്കറ്റിൽ സ്‌ക്കൂൾ വിദ്യാർത്ഥികളാണ്).
സഹോദരങ്ങൾ: മുഹമ്മദ് സമീർ, മുഹമ്മദ് സഫീർ , മുഹമ്മദ് ശുഐബ് . മുഹമ്മദ് ശഹീദ്. മുഹമ്മദ് മൻസൂർ, എല്ലാ വൃം മസ്‌ക്കറ്റിലാണ്. സഹോദരി: മാജിത ഫർസാന. മയ്യിത്ത് മസ്‌ക്കറ്റിലെ അൽ അംറാത്ത് ഖബ്ർ സ്ഥാനിൽ ഖബറടക്കി.
 

Latest News