ഓഗസ്റ്റ് ഏഴ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്

ദുബായ്- ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴ് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ലൂടെ യാത്ര ചെയ്തവര്‍ക്കും ഒരിടത്തു നിന്നും യുഎഇ യാത്ര അനുവദിക്കില്ലെന്നും എമിറേറ്റ്‌സ് വെബ്സൈറ്റിൽ നൽകിയ പുതിയ യാത്രാ അറിയിപ്പിൽ വ്യക്തമാക്കി. 

യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വീസ ഉള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്ര ചെയ്യാമെന്നും എമിറേറ്റ്‌സ് അറിയിച്ചു.
 

Latest News