Sorry, you need to enable JavaScript to visit this website.

ഒളിംപിക് ഫുട്‌ബോള്‍:  അര്‍ജന്റീന, ഫ്രാന്‍സ് പുറത്ത് 

ടോക്കിയൊ - സീനിയര്‍ ടീം കോപ അമേരിക്ക ചാമ്പ്യന്മാരായതിന്റെ ആവേശമടങ്ങും മുമ്പെ അര്‍ജന്റീനയുടെ അണ്ടര്‍-23 ടീം ഒളിംപിക്‌സിന്റെ ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. സ്‌പെയിനിനും ഈജിപ്തിനും പിന്നില്‍ ഗ്രൂപ്പ് സി-യില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തായി. ഏഷ്യന്‍ പ്രതിനിധികളായ ഓസ്‌ട്രേലിയക്കും ക്വാര്‍ട്ടര്‍ ഫൈനലിലെത്താനായില്ല. ജപ്പാനോട് 0-3 ന് തോറ്റ് ഫ്രാന്‍സും പുറത്തായി. 
ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ ബ്രസീലിന് ഈജിപ്തുമായാണ് ക്വാര്‍ട്ടര്‍. രണ്ടാം സ്ഥാനക്കാരായ ഐവറികോസ്റ്റിന് ഗ്രൂപ്പ് സി-യിലെ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനാണ് എതിരാളികള്‍. ഓസ്‌ട്രേലിയയെ 2-0 ന് തോല്‍പിച്ചാണ് ഈജിപ്ത് മുന്നേറിയത്. സ്‌പെയിനിനെതിരെ അവസാന മിനിറ്റുകളില്‍ 1-1 സമനില നേടിയെങ്കിലും അര്‍ജന്റീനക്ക് ജയം തന്നെ വേണമായിരുന്നു. ജപ്പാന്‍-ന്യൂസിലാന്റ്, മെക്‌സിക്കൊ-തെക്കന്‍ കൊറിയ എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍.
 

Latest News