യു.എ.ഇയില്‍ 1549 പേർക്കു കൂടി കോവിഡ്, ഏഴു മരണം

അബുദാബി- യുഎഇയില്‍ ഇന്ന് 1,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴു മരണം റിപ്പോർട്ട് ചെയ്തു.  ചികിത്സയിലായിരുന്ന 1,510 പേര്‍ രോഗമുക്തരായി.

പുതിയതായി നടത്തിയ 2,32,389 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,73,185 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,50,683 പേര്‍ രോഗമുക്തരാവുകയും 1,927 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 20,575 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Latest News