കണ്ണൂർ മട്ടന്നൂർ സ്വദേശി സലാലയില്‍ നിര്യാതനായി

സലാല- കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കൊട്ടാരത്തില്‍ റഹീസ് (38) ന്യൂമോണിയ ബാധയെ തുടർന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. കുറച്ചുദിവസമായി സലാല സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ ന്യുമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. സലാലയില്‍ ടെലിറെസ്‌റ്റോറന്റ് പാര്‍ട്ണറായിരുന്നു. മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തീഫിന്റെയും ഖദീജയുടെയും മകനാണ്.

ഭാര്യ: തസ്‌നിയ. നദ്‌വ ഫാത്തിമ, മുഹമ്മദ് റിദാന്‍, അഹമ്മദ് ലുയാ എന്നിവര്‍ മക്കളാണ്.

സഹോദരന്‍: സാദത്ത് (റിയ ട്രാവല്‍സ്, മട്ടന്നൂര്‍). സഹോദരി: ഷെഫീന.

Latest News