മെഡല്‍ ജേതാക്കള്‍ക്ക് അധിക സമ്മാനം; 30 സെക്കന്‍ഡ് മാസ്‌ക്ക് ഊരാമെന്ന് ഒളിംപിക് കമ്മിറ്റി

ടോക്കിയോ- ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ഒളിംപിക് കമ്മിറ്റി അധിക സമ്മാനം പ്രഖ്യാപിച്ചു. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ നടന്നു വരുന്ന കായിക മാമാങ്കത്തില്‍ മെഡല്‍ ജേതാക്കളാകുന്നവര്‍ക്ക് 30 സെക്കന്‍ഡ് സമയത്തേക്ക് പോഡിയത്തില്‍ മാസ്‌ക്ക് ഇല്ലാതെ ഫോട്ടോ എടുക്കാനായി നില്‍ക്കാമെന്ന ബോണസ് ആണ് നല്‍കിയിരിക്കുന്നത്. അതേസമയം ഈ ഇളവ് ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പും സംഘാടകര്‍ താരങ്ങള്‍ നല്‍കുന്നു. മത്സര ശേഷം എല്ലാവരും പിന്‍വാങ്ങുന്നതിനാല്‍ സുരക്ഷിതമായ സാഹചര്യമാണ്. ഈ ഘട്ടത്തില്‍ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ സാഹചര്യം എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണെന്നും ഒളിംപിക് കമ്മിറ്റി വക്താവ് മാര്‍ക്ക് ആഡംസം പറഞ്ഞു. 

പരിശീലനം, മത്സരം, ഭക്ഷണം കഴിക്കല്‍, ഉറക്കം എന്നിവ ഒഴികെ മറ്റെല്ലാ സമയത്തും താരങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ചട്ടം. എല്ലാ ദിവസവും താരങ്ങള്‍ക്ക് കോവിഡ് പരിശോധന ഉണ്ട്. ഇതുവരെ ഒളിംപ്ക്‌സുമായി ബന്ധപ്പെട്ട 153 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 85 ശതമാനം താരങ്ങളും വാക്‌സിന്‍ ലഭിച്ചവരാണ്.  


 

Latest News