തലശ്ശേരിയുടെ സ്വപ്നം പൊലിഞ്ഞു, ഭവാനി പുറത്ത്

ടോക്കിയൊ - ഒളിംപിക്‌സിന്റെ നേട്ടത്തില്‍ പങ്കുപറ്റാനായി കാത്തിരുന്ന തലശ്ശേരിക്ക് നിരാശ. തലശ്ശേരി സായ് സെന്ററില്‍ വാള്‍പയറ്റ് അഭ്യസിച്ച ചെന്നൈക്കാരി ഭവാനി ദേവി ഒളിംപിക്‌സിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. സ്‌കൂള്‍ കാലത്ത് വാള്‍പയറ്റില്‍ ആകൃഷ്ടയായ ഇരുപത്തേഴുകാരി പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് തലശ്ശേരി സായ് സെന്ററില്‍ എത്തിയത്. ഒളിംപിക്‌സിന്റെ അമ്പെയ്ത്തില്‍ മത്സരിക്കുന്ന പ്രഥമ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഭവാനി മടങ്ങുക.
വനിതാ സാബ്‌റെ ആദ്യ മത്സരത്തില്‍ തുനീഷ്യയുടെ നാദിയ ബിന്‍ അസീസിയെ 15-3 ന് തറപറ്റിച്ച ഭവാനിദേവിക്ക് റൗണ്ട് ഓഫ് 32 ല്‍ ലോക മൂന്നാം നമ്പര്‍ ഫ്രാന്‍സിന്റെ മാനന്‍ ബ്രൂണറ്റിനെയാണ് നേരിടേണ്ടി വന്നത്. 13-6 ന് തോറ്റു. 
രാഹുല്‍ ദ്രാവിഡ് അത്‌ലറ്റ് മെന്റര്‍ഷിപ് പദ്ധതിയുടെ പിന്തുണ ലഭിച്ച ഭവാനി എട്ടു തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഇറ്റലിയിലെ പരിശീലനം കഴിഞ്ഞാണ് ടോക്കിയോയിലെത്തിയത്. 
ടേബിള്‍ ടെന്നിസില്‍ അജന്ത ശരത്കമല്‍ മൂന്നാം റൗണ്ടിലെത്തി. പോര്‍ചുഗലിന്റെ തിയാഗൊ അപളോണിയയെ തോല്‍പിച്ചു. തരുണ്‍ദീപ് റായ്, അതാനുദാസ്, പ്രവീണ്‍ ജാദവ് എന്നിവരടങ്ങുന്ന പുരുഷ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ കരുത്തരായ തെക്കന്‍ കൊറിയയാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ നിലവിലെ ചാ്പ്യന്‍ മാ ലോംഗിനെ നേരിടണം.
 

Latest News