ആദ്യ ടി20ക്കിടെ കോവിഡ് ഭീതി, ഗ്രൗണ്ടില്‍ മീഡിയക്ക് വിലക്ക്

കൊളംബൊ - ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി20ക്കിടെ കോവിഡ് ഭീതി. പ്രേമദാസ സ്റ്റേഡിയത്തിലെ ഒരു ഗ്രൗണ്ട്സ്റ്റാഫാണ് പോസിറ്റിവായത്. തുടര്‍ന്ന് റിപ്പോര്‍ട്ടര്‍മാരെയും ഫൊട്ടോഗ്രഫര്‍മാരെയും ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. കാണികളില്ലാതെയാണ് മത്സരം നടത്തുന്നത്. 
മത്സരം ജയിക്കാന്‍ ശ്രീലങ്കക്ക് 165 റണ്‍സ് മതി. പന്ത്രണ്ടാം ഓവറില്‍ 100 റണ്‍സ് പിന്നിട്ട ഇന്ത്യയെ പിന്നീട് ശ്രീലങ്ക ഒതുക്കുകയായിരുന്നു. അഞ്ചിന് 164 ല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. സൂര്യകുമാര്‍ യാദവും (34 പന്തില്‍ 50) ശിഖര്‍ ധവാനും (36 പന്തില്‍ 46) സഞ്ജു സാംസണുമാണ് (20 പന്തില്‍ 27) ഇന്ത്യക്കു വേണ്ടി പ്രധാനമായും സ്‌കോര്‍ ചെയ്തത്. പൃഥ്വി ഷായെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ദുഷ്മന്ത ചമീര പുറത്താക്കിയിരുന്നു. 
പൃഥ്വിയുടെ ട്വന്റി20 അരങ്ങേറ്റമായിരുന്നു ഇത്. വരുണ്‍ ചക്രവര്‍ത്തിക്കും കന്നി മത്സരമാണ്. ശ്രീലങ്കന്‍ ടീമിലും രണ്ട് പുതുമുഖങ്ങളുണ്ട്.
 

 

Latest News