സിറിയന്‍ സഹോദരന്മാര്‍ കണ്ടുമുട്ടിയത് ഒളിംപിക്‌സില്‍?

 

ടോക്കിയൊ - രണ്ട് സിറിയന്‍ സഹോദരന്മാര്‍ ഇത്തവണ ഒളിംപിക്‌സിനുണ്ട്. അവര്‍ മത്സരിക്കുന്നത് രണ്ടു ടീമുകള്‍ക്കാണെന്നു മാത്രം. ഒളിംപിക്‌സിനിടെ അവര്‍ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. മുഹമ്മദ് മാസു ട്രയാതലണില്‍ സിറിയന്‍ കുപ്പായമിടുന്നു. അനുജന്‍ അലാ മാസു അഭയാര്‍ഥി ടീമിന്റെ നീന്തല്‍ താരമാണ്. 
ഇരുവരും സിറിയയില്‍ നിന്ന് പലായനം ചെയ്ത് ജര്‍മനിയില്‍ ജീവിക്കുന്നു. അവരുടെ മാതാപിതാക്കള്‍ ഇപ്പോഴും സിറിയയിലെ അലെപ്പോയിലുണ്ട്. സഹോദരന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സിനിടയില്‍ കണ്ടുമുട്ടിയെന്ന രീതിയിലാണ് ഇന്റര്‍നെറ്റില്‍ വാര്‍ത്ത പ്രചരിക്കുന്നത്. 
 

Latest News