Sorry, you need to enable JavaScript to visit this website.

ഒടുവില്‍ അവരും തോറ്റു, ബാസ്‌കറ്റ്‌ബോളില്‍ ഞെട്ടല്‍

ടോക്കിയൊ - അമേരിക്കയുടെ എന്‍.ബി.എ സൂപ്പര്‍താരങ്ങള്‍ 2004 നു ശേഷം ആദ്യമായി ഒളിംപിക്‌സില്‍ തോറ്റു. ടോക്കിയൊ2020 ലെ ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സാണ് 83-76 ന് അമേരിക്കയെ ഞെട്ടിച്ചത്. 11 തവണ എന്‍.ബി.എ ഓള്‍സ്റ്റാര്‍ ടീമില്‍ അംഗമായ കെവിന്‍ ഡുറാന്റ് നയിച്ച ടീമിനെ എന്‍.ബി.എ കളിക്കാരുള്‍പ്പെട്ട ടീമുമായാണ് ഫ്രാന്‍സ് നേരിട്ടത്. ഡുറാന്റിന് വെറും 10 പോയന്റ് നേടാനേ സാധിച്ചുള്ളൂ. ഇവാന്‍ ഫ്രൂണിയര്‍ ഫ്രാന്‍സിനു വേണ്ടി 28 പോയന്റ് സമ്പാദിച്ചു. പ്രി ഒളിംപിക് സന്നാഹ മത്സരങ്ങളില്‍ നൈജീരിയയും ഓസ്‌ട്രേലിയയും അമേരിക്കയെ തോല്‍പിച്ചിരുന്നു. 
ബാസ്‌കറ്റ്‌ബോളില്‍ എന്‍.ബി.എ താരങ്ങള്‍ അമേരിക്കയെ പ്രതിനിധീകരിക്കാന്‍ ആരംഭിച്ച ശേഷം അവരുടെ ആദ്യ തോല്‍വിയാണ് ഇത്. 

Latest News