നീലച്ചിത്രക്കേസ്: നടി ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തു

മുംബൈ- നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തി. ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പോലീസ് കസ്റ്റഡി 27 വരെ നീട്ടി.
അതിനിടെ, ഈ വിഡിയോകള്‍ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും ഇതില്‍ അപ്‌ലോഡ് ചെയ്തിരുന്നു.
 

Latest News