യു.എ.ഇയുടെ വിമാനം തടഞ്ഞിട്ടില്ലെന്ന് ഖത്തർ; യു.എ.ഇ-ഖത്തർ പോര് മൂർച്ഛിക്കുന്നു

അബുദാബി - ഗൾഫ് പ്രതിസന്ധിയുടെ ആഴം കൂട്ടി യു.എ.ഇയുടെ യാത്രാവിമാനം തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഖത്തർ. യാത്രാവിമാനം തടഞ്ഞുവെന്ന വാർത്ത തെറ്റാണെന്നും ഖത്തർ വിശദീകരിച്ചു. ഡിസംബറിലും ജനുവരിയിലും യു.എ.ഇ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ഖത്തർ നേരത്തെ ആരോപിച്ചിരുന്നു. 

ഗൾഫ് വീണ്ടും പുകയുമോ?. ദുബായ് വിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞു
യു.എ.ഇയിൽ നിന്ന് മനാമയിലേക്ക് പതിവു പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് യു.എ.ഇ യാത്രാ വിമാനത്തിന് ഖത്തർ യുദ്ധവിമാനങ്ങൾ മാർഗ തടസ്സം സൃഷ്ടിച്ചത്. വ്യോമയാന സുരക്ഷക്കുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് യു.എ.ഇ ആരോപിച്ചു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന എല്ലാ വ്യവസ്ഥകളും പാലിച്ചും അനുമതികളും ലൈസൻസുകളും സമ്പാദിച്ചും, അറിയപ്പെടുന്ന പാതയിലൂടെ, പതിവ് ഷെഡ്യൂൾ പ്രകാരമുള്ള സർവീസ് നടത്തിയ വിമാനത്തെയാണ് ഖത്തർ യുദ്ധവിമാനങ്ങൾ തടഞ്ഞത്. വ്യോമയാന സുരക്ഷക്കുള്ള ഈ ഭീഷണി അംഗീകരിക്കില്ല. സിവിൽ ഏവിയേഷൻ ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിയമാനുസൃതമായ സർവ നടപടികളും സ്വീകരിക്കുമെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. തങ്ങളുടെ യുദ്ധ വിമാനം ഖത്തർ വ്യോമമേഖല ലംഘിച്ചിട്ടില്ലെന്നും തെളിവുകൾ സഹിതം ഖത്തറിന്റെ ആരോപണത്തിന് മറുപടി നൽകുമെന്നും യു.എ.ഇയും വ്യക്തമാക്കി.

Latest News