ഓൺ അറൈവൽ വിസയിൽ ദോഹയിലെത്തുന്നവർ 5000 റിയാൽ കയ്യിൽ കരുതണം

ദോഹ- ഓൺ അറൈവൽ വിസയിൽ ദോഹയിലെത്തുന്നവർ 5000 റിയാലോ തത്തുല്യമായ തുകയോ കയ്യിൽ കരുതണമെന്ന് നിർദേശം. അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഇൻഡിഗോ ട്രാവൽ വൃത്തങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകിയതായി അറിയുന്നു. 5000 റിയാലോ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡോ വേണമെന്നാണ് നിർദേശം. ഇന്ന് ദോഹയിലെത്തിയയ ചില യാത്രക്കാർ കാശില്ലാത്തതിന്റെ പേരിൽ പ്രയാസപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.

നേരത്തെ ഖത്തറിൽ സന്ദർശക വിസയിലെത്തുന്നവർ 5000 റിയാൽ കരുതണമെന്ന നിർദേശമുണ്ടായിരുന്നു. ഓൺ അറൈവൽവിസയിൽ നിത്യവും നിരവധി പേരാണ് ദോഹയിലെത്തുന്നത്. ഖത്തറിൽകഴിയുന്നത്ര ദിവസത്തെ ചിലവുകൾക്കും മറ്റാവശ്യങ്ങൾക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു നിർദേശം കൊണ്ടുവരാനുള്ള സാധ്യത തള്ളികളയാനാവില്ല. 5000 റിയാലോ ബാങ്ക് കാർഡോ കരുതുന്നതാണ് സുരക്ഷിതം.
 

Latest News