ഇന്ത്യക്കെതിരായ പരമ്പര, ഹസീബ് ഇംഗ്ലണ്ട് ടീമില്‍

ലണ്ടന്‍ - ഇന്ത്യക്കെതിരെ അരങ്ങേറിയ ഓപണര്‍ ഹസീബ് ഹമീദ് ഇന്ത്യക്കെതിരെ തിരിച്ചെത്തിയേക്കുമോ? ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള പതിനേഴംഗ ഇംഗ്ലണ്ട് ടീമില്‍ ഹസീബ് സ്ഥാനം പിടിച്ചു. നോട്ടിംഗ്ഹാംഷയര്‍ താരമായ ഹസീബ് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. 2016 ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഹസീബിന്റെ മൂന്നു ടെസ്റ്റും. ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും പരിക്കുകള്‍ കാരണം പിന്നീട് ടീമില്‍ നിന്ന് പുറത്തായി. 
പെയ്‌സ്ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കില്‍നിന്ന് മുക്തനായിട്ടില്ല. ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സും പരിക്കു കാരണം ടീമിലിലില്ല. ഒല്ലി റോബിന്‍സണ്‍ തിരിച്ചെത്തി.
 

Latest News