Sorry, you need to enable JavaScript to visit this website.

ടോക്കിയോയിലെത്തിയപ്പോള്‍ പേരില്ല, പോളണ്ട് കളിക്കാര്‍ക്ക് കണ്ണീരോടെ മടക്കം

ടോക്കിയോ- തെറ്റിദ്ധാരണമൂലം അധികമായി തെരഞ്ഞെടുത്ത ആറു നീന്തല്‍ താരങ്ങളെ ഒളിംപിക്‌സില്‍നിന്ന് പോളണ്ട് മടക്കി അയച്ചു. . 23 നീന്തല്‍ താരങ്ങളെയാണ് പോളണ്ട് തെരഞ്ഞെടുത്തത്. എന്നാല്‍ ഫിനയുടെ യോഗ്യത നിയമപ്രകാരം അത് 17 ആക്കി ചുരുക്കേണ്ടി വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന താരങ്ങളുടെ പരിഭവം മനസ്സിലാക്കുന്നുവെന്ന് പോളണ്ട് സ്വിമ്മിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് പാവല്‍ സ്ലോമിന്‍സ്‌കി വ്യക്തമാക്കി. പുറത്താക്കപ്പെട്ട താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തിട്ടുണ്ട്.
 

Latest News