Sorry, you need to enable JavaScript to visit this website.

'ഫ്ളാറ്റ് നമ്പർ 4 - ബി' കന്നടയിലേക്കും

ലക്ഷ്മി ശർമ്മ, സ്വർണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫ്ളാറ്റ് നമ്പർ 4ബി കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് തന്നെയാണ്. ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായ് വെങ്കിടേഷ് ആണ് ചിത്രം നിർമിക്കുന്നത്. കന്നടത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കും. 2014 ൽ മലയാളത്തിൽ തിയേറ്റർ റിലീസായിരുന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചിരുന്നു. റിയാസ് എം.ടിയുടേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥ, സംഭാഷണം ഒരുക്കിയത് സംവിധായകൻ തന്നെയാണ്. 

 

Latest News