രാഷ്ട്രീയക്കാര്‍ കൂട്ടത്തോടെ അരങ്ങേറുന്ന തീ; ഇന്ദ്രന്‍സ് വെറൈറ്റി വേഷത്തില്‍

ട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസ്സിന്‍ നായകനാകുന്ന 'തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാഷ്ട്രീയനേതാക്കളായ കെ. സുരേഷ് കുറുപ്പ്, മുന്‍ എം.പി. കെ. സോമപ്രസാദും, സി.ആര്‍. മഹേഷ് എം.എല്‍.എയും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

അനില്‍ വി നാഗേന്ദ്രന്‍ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീ.  കവിയരശാണ് ഛായാഗ്രഹണം.

ഇന്ദ്രന്‍സ്, ഋതേഷ്, സാഗര, പ്രേംകുമാര്‍, വിനുമോഹന്‍,രമേഷ് പിഷാരടി,അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ.ബൈജു,പയ്യന്‍സ് ജയകുമാര്‍,ജോസഫ് വില്‍സണ്‍,കോബ്ര രാജേഷ്,സോണിയ മല്‍ഹാര്‍,രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായകന്‍ ഉണ്ണിമേനോന്‍, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസര്‍ മാനു, സാഹസികന്നെന്ന നിലയില്‍ ലോകറെക്കോര്‍ഡ് ജേതാവായ ഡോള്‍ഫിന്‍ രതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സൂസന്‍ കോടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Latest News