Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്ന് 20 ആരോഗ്യ പ്രവർത്തകർ  പ്രത്യേക വിമാനത്തിൽ യു.എ.ഇയിൽ എത്തി 

കേരളത്തിൽനിന്നുള്ള എൻ.എം.സി ജീവനക്കാർ യു.എ.ഇയിലേക്കുള്ള പ്രത്യേക വിമാനത്തിൽ.

അബുദാബി- എൻ.എം.സി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘം ഇന്ത്യയിൽനിന്ന് പ്രത്യേക വിമാനത്തിൽ യു.എ.ഇയിൽ എത്തി. ഷാർജ എൻ.എം.സിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരായ 20 പേരാണ് ആദ്യഘട്ടത്തിൽ എത്തിയത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് എയർ അറേബ്യയുടെ രണ്ട് വിമാനങ്ങളിലാണ് ഇവർ എത്തിയത്. കോവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽനിന്ന് ഇത് മൂന്നാമത്തെ ബാച്ചാണ് യു.എ.ഇയിൽ എത്തുന്നത്. ജൂണിൽ എട്ട് സീറ്റുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മുംബൈയിൽനിന്ന് എൻ.എം.സി സ്റ്റാഫിനെ കൊണ്ടുവന്നിരുന്നു. 


ഇന്ത്യയിൽനിന്ന് ജീവനക്കാരെ തിരിച്ചെത്തിക്കാൻ എൻ.എം.സി പ്രത്യേക അനുമതി വാങ്ങുകയായിരുന്നു. യാത്രാവിലക്ക് എപ്പോഴാണ് നീങ്ങുക എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രത്യേകം അനുമതി വാങ്ങിയത്. പി.സി.ആർ പരിശോധന ഉൾപ്പെടെ കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ജീവനക്കാരെ എത്തിച്ചത്. 49 എൻ.എം.സി ജീവനക്കാർ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽനിന്ന ദുബായിൽ എത്തിയിരുന്നു. നിർബന്ധിത ക്വാറന്റൈൻ സമയ പരിധിക്ക് ശേഷം ഇന്നലെ എത്തിയവർ ജോലിയിൽ പ്രവേശിക്കും. അടുത്ത ആഴ്ചത്തേക്ക് 80 ജീവനക്കാർക്കാണ് പ്രത്യേക വിമാന ഏർപ്പെടുത്തിയിരിക്കുന്നത്. 

Tags

Latest News