ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അശ്ലീലചിത്ര നിര്‍മാണത്തിന് പിടിയില്‍

മുംബൈ - ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അശ്ലീലചിത്രം നിര്‍മിക്കുകയും ഓണ്‍ലൈനായി പ്രചരിപ്പിക്കുകയും ചെയ്തതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പന്തയക്കാരുമായുള്ള ബന്ധത്തിന്റെ പേരില്‍ കുന്ദ്രയെ ആറു വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. നാല്‍പത്തഞ്ചുകാരനായ കുന്ദ്രയാണ് മുഖ്യ സൂത്രധാരനെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 
കുന്ദ്രക്കും ശില്‍പക്കും രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ ടീമില്‍ നിക്ഷേപമുണ്ടായിരുന്നു. ഒത്തുകളി ബന്ധത്തെത്തുടര്‍ന്ന് 2015 ല്‍ കുന്ദ്രക്ക് വിലക്കേര്‍പ്പെടുത്തി. ശില്‍പ ഷെട്ടിയില്‍ കുന്ദ്രക്ക് രണ്ടു മക്കളുണ്ട്.
 

Latest News