ഈത്തപ്പഴ ഉൽപാദനത്തിൽ ഖത്തറിന് വൻ നേട്ടം

ദോഹ- ഈത്തപ്പഴ ഉൽപാദനത്തിൽ ഈ സീസണിൽ ഖത്തൽ വൻ നേട്ടം സ്വന്തമാക്കിയതായി ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഈ വർഷം 27,000 ടൺ ഈത്തപ്പഴം പ്രാദേശിക തോട്ടങ്ങൾ വഴി ഉൽപാദിപ്പിച്ചു. ലക്ഷ്യമിട്ടതിന്റെ 76 ശതമാനത്തോളം വരുമിത്. പ്രതിവർഷം 10,000 ടൺ ഈത്തപ്പഴമാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം, നാഫ്കാക്കു കീഴിലുള്ള ഹസദ് ഫുഡ് കമ്പനി വിവിധങ്ങളായ ഈത്തപ്പഴങ്ങാണ് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത്.
പ്രാദേശിക ഫാമുകൾക്കും കർഷകർക്കും സർക്കാർ കൂടുതൽ പിന്തുണ നൽകാൻ തുടങ്ങിയതോടെയാണ് രാജ്യത്തെ ഈത്തപ്പഴ ഉൽപാദനം വൻ തോതിൽ വർധിക്കാൻ തുടങ്ങിയത്. കൃഷിക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങളും പരിശീലനവും ഒരുക്കുന്നതിനൊപ്പം പരിസ്ഥിതിമുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ ദോഹ ഈത്തപ്പഴ ഫെസ്റ്റും നടക്കുന്നുണ്ട്.

Latest News