വാദി അൽദീസ മരുഭൂമിയുടെ കുളിരലകൾ

തബൂക്കിന് തെക്കുപടിഞ്ഞാറ്, ചെങ്കടലിനു സമീപമാണ് നീണ്ടുകിടക്കുന്ന ഈ താഴ്‌വരയുള്ളത്. നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട വാദി അൽദീസക്ക് വ്യത്യസ്തമാർന്ന രൂപത്തിലുള്ള കൂറ്റൻ പാറകൾ അതിരിടുന്നു. പാറകളുടെ പൊത്തുകളിലെ ഉറവകളിൽനിന്ന് വർഷത്തിൽ 365 ദിവസവും താഴ്‌വരയിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. മഴക്കാലത്ത് ഇവിടെ വെള്ളച്ചാട്ടങ്ങളുമുണ്ടാകും. വാദി അൽദീസയുടെ പല ഭാഗത്തും ഒരിക്കലും വറ്റാത്ത ജലസാന്നിധ്യമുണ്ട്. ഇത് താഴ്‌വരക്ക് ഹരിതഭംഗി നൽകുന്നു. 

സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, 26,500 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്ത്, അര ലക്ഷം കോടിയിലേറെ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന നിയോം പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചത് എല്ലാവരെയും വിസ്മയിപ്പിച്ചു. 
ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ എന്ന് പേരിട്ട പദ്ധതി മൂന്നു രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ലോകത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാകും. നിയോം പദ്ധതി പ്രദേശത്തെ പ്രധാന ആകർഷണമായ പ്രകൃതിനിർമിതികളിൽ ഒന്നാണ് നയനമനോഹരമായ വാദി അൽദീസ താഴ്‌വര. വാദി ഖറാഖിർ, വാദി ദാമ എന്നീ പേരുകളിലും വാദി അൽദീസ അറിയപ്പെടുന്നു. കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച നിയോം പദ്ധതി പ്രദേശത്തിന്റെ മധ്യഭാഗത്താണ് വാദി അൽദീസ താഴ്‌വരയുള്ളത്. 


തബൂക്കിന് തെക്കുപടിഞ്ഞാറ്, ചെങ്കടലിനു സമീപമാണ് നീണ്ടുകിടക്കുന്ന ഈ താഴ്‌വരയുള്ളത്. നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട വാദി അൽദീസക്ക് വ്യത്യസ്തമാർന്ന രൂപത്തിലുള്ള കൂറ്റൻ പാറകൾ അതിരിടുന്നു. പാറകളുടെ പൊത്തുകളിലെ ഉറവകളിൽനിന്ന് വർഷത്തിൽ 365 ദിവസവും താഴ്‌വരയിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. മഴക്കാലത്ത് ഇവിടെ വെള്ളച്ചാട്ടങ്ങളുമുണ്ടാകും. വാദി അൽദീസയുടെ പല ഭാഗത്തും ഒരിക്കലും വറ്റാത്ത ജലസാന്നിധ്യമുണ്ട്. 
ഇത് താഴ്‌വരക്ക് ഹരിതഭംഗി നൽകുന്നു. ഈ പച്ചപ്പും മനോഹരമായ പർവതരൂപങ്ങളും വാദി അൽദീസയെ സൗദിയിലെ ഏറ്റവും മനോഹരമായ താഴ്‌വരയാക്കി മാറ്റുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റുമുള്ള നിരവധി സഞ്ചാരികൾ വാദി അൽദീസ സന്ദർശിക്കുന്നുണ്ട്. പത്തു വർഷം മുമ്പു വരെ അധിക സൗദികൾക്കും വാദി അൽദീസയെ കുറിച്ച് അറിയില്ലായിരുന്നു. സൗദിയിലെ ഏറ്റവും വശ്യമനോഹരമായ സ്വാഭാവിക ഭൂപ്രകൃതിയായ വാദി അൽദീസ ഖറാഖിർ മലയിടുക്കിലാണുള്ളത്. 
താഴ്‌വരയിൽ പല സ്ഥലങ്ങളിലും ചെറുഅരുവികളുണ്ട്. ഇത് വാദി അൽദീസയെ കൂടുതൽ സുന്ദരിയാക്കുന്നു. താഴ്‌വരയിലെ മരങ്ങൾക്ക് ജീവജലം നൽകുന്നതും ഈ അരുവികളാണ്. 


അൽദീസയിലും പുരാവസ്തുക്കളുണ്ട്. അൽദീസയിലെ മലകളിലെ പാറകളിൽ സമൂദ്, നബാത്തിയൻ ശിലാചിത്രങ്ങളും ലിഖിതങ്ങളും കൂഫി അറബി ലിപികളുമുണ്ട്. പുരാതന കാലത്തെ പ്രശസ്തമായ കോളനികളായ മുശൈരിഫ, അൽസഖ്‌ന, അൽമസ്‌കൂന എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ആരെയും മയക്കുന്ന വാദി അൽദീസയിൽ താൻ ഏറെ സമയം ചെലവഴിക്കാറുണ്ടെന്ന് സൗദി ഫോട്ടോഗ്രാഫർ അബ്ദുൽ അസീസ് അൽബലവി പറയുന്നു. 
പ്രകൃതിദൃശ്യങ്ങൾ പകർത്തുന്നത് ഹോബിയാക്കിയ ഫോട്ടോഗ്രാഫർമാരെ വാദി അൽദീസ മാടിവിളിക്കുന്നു. വശ്യമനോഹാരിതയും മാസ്മരികതയും ആസ്വദിക്കുന്നതിന് എത്തുന്ന സന്ദർശകരെ ഒരിക്കലും മറക്കാത്ത കാഴ്ചകൾ ഒരുക്കിയാണ് വാദി അൽദീസ കാത്തിരിക്കുന്നത്. 

Latest News