ഓൺ അറൈവൽ വിസയിൽ നിരവധി മലയാളികൾ ദോഹയിൽ എത്തി

ദോഹ- ഖത്തർ അനുവദിച്ച പുതിയ സൗജന്യ ഓൺ അറൈവൽ വിസയിൽ ഇന്നലെ നിരവധി മലയാളികൾ ദോഹയിലെത്തി. അതേസമയം, കേരള സർക്കാറിന്റെ കോവിഷീൽഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ചിലരെ പ്രയാസപ്പെടുത്തി. ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. ബാച്ച് നമ്പറും ഡേറ്റുമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കേന്ദ്ര സർക്കാർ നൽകിയ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഖത്തറിൽ എത്തിയ എല്ലാവരെയും രാജ്യത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
 

Latest News