ഖത്തര്‍ സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക്, 16 വയസിന് മീതെയുള്ളവരില്‍ 78.2 ശതമാനവും ഡോസ് വാക്‌സിനെടുത്തു

ദോഹ- കോവിഡിനെതിരെയുള്ള ഖത്തറിന്റെ ദേശീയ വാക്‌സിനേഷന്‍ കാമ്പെയിന്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുന്നു.രജ്യത്തെ 16 വയസിന് മീതെയുള്ളവരില്‍ 78.2 ശതമാനവും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. 66.1 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുമെടുത്തിട്ടുണണ്ട്. താമസിയാതെ രാജ്യം കോവിഡിനെതിരെ സാമൂഹ്യ പ്രതിരോധ ശേഷി ( ഹെര്‍ഡ് ഇമ്മ്യൂണിറ്റി ) നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ കോവിഡിനെതിരെ സാമൂഹ്യ പ്രതിരോധ ശേഷി നേടുന്ന ആദ്യ രാജ്യ്ങ്ങളുടെ പട്ടികയിലാകും ഖത്തറിന്റെ സ്ഥാനം.

ഇതുവരെ, പൊതുജനാരോഗ്യ മന്ത്രാലയം 3474944 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതായത് രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 78.2 ശതമാനം (16 വയസ്സിന് മുകളിലുള്ളവര്‍ക്ക് )കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.

40 വയസിന് മീതെ പ്രായമുളളവരില്‍ 95.1 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. 85.1 ശതമാനം പേര്‍ ഇതിനകം തന്നെ രണ്ട്് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

60 വയസ്സിനു മുകളിലുള്ള 98.6 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, ഈ വിഭാഗത്തിലെ 93.5 ശതമാനം പേര്‍ക്കും രണ്ട് ഡോസുകളും ലഭിച്ചു.

Latest News