ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണം

ദോഹ- ഖത്തറില്‍ ജൂലൈ 8 ന് പുതിയ യാത്ര നയം പ്രഖ്യാപിക്കുകയും ജൂലൈ 12 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്‌തെങ്കിലും നിരവധി അപ്‌ഡേറ്റുകളാണ് നിത്യവും വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ യാത്ര നയങ്ങളില്‍ എപ്പോഴും മാറ്റങ്ങളുണ്ടാകാമെന്നും ഖത്തറിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രാവല്‍ പോളിസി അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സോര്‍സുകളില്‍ നിന്നും മാത്രമേ ട്രാവല്‍ അപ്‌ഡേറ്റുകള്‍ സ്വീകരിക്കാവൂ . മലയാളം, ഹിന്ദി, സിംഹള തുടങ്ങി വിവിധ ഭാഷകളിലാണ് ഈ വിഷയത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.ഖത്തറിലെ ഏറ്റവും പുതിയ യാത്ര നയങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്ക് https://covid19.moph.gov.qa/AR/Pages/default.aspx എന്ന ലിങ്കാണ് സന്ദര്‍ശിക്കേണ്ടത്.

Latest News