ഒമ്പത് വര്‍ഷത്തെ പ്രണയം, നടി  സ്വാസിക വിവാഹിതയാകുന്നു

ചെന്നൈ-വിവാഹത്തെക്കുറിച്ച് സൂചന നല്‍കി നടി സ്വാസിക. അടുത്തു തന്നെ താന്‍ വിവാഹിതയാകുമെന്നും ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും വിവാഹമെന്നും എന്നും നടി പറഞ്ഞു. 9 വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും സ്വാസിക വെളിപ്പെടുത്തി.എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ നടി പറഞ്ഞില്ല.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക മനസ്സ് തുറന്നത്.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്വാസിക. കൊറോണ കാലമായതിനാലാണ് വിവാഹം ഡിസംബര്‍-ജനുവരി വരെ നീളുന്നതെന്നും താരം പറഞ്ഞു. ്അമ്മയ്‌ക്കൊപ്പമാണ് സ്വാസിക അനുവിന്റെ വീട്ടിലെത്തിയത്. അനു അപ്പവും മൊട്ടക്കറിയും നല്‍കി ഇരുവരേയും സ്വീകരിച്ചു. വരനാരെന്നറിയാന്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും സ്വാസിക ഒഴിഞ്ഞു മാറി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ തെരഞ്ഞാല്‍ സൂചന ലഭിക്കുമെന്ന് മാത്രമാണ് ഉത്തരം നല്‍കിയത്. 

Latest News