കോഴിക്കോട്- ഈ മാസം 12 മുതല്‍ ഫാമിലി വിസിറ്റ്,ടൂറിസ്റ്റ് , ബിസിനസ് വിസകള്‍ അനുവദിച്ച് തുടങ്ങുമെന്ന ഖത്തറിന്റെ പ്രഖ്യാപനം സൗദിയിലേക്ക് മടങ്ങാന്‍ കാത്തുനില്ക്കുന്ന പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷയായി. വിസിറ്റ് വിസ അനുവദിക്കുന്ന കാര്യവും ക്വാറന്റൈനിലെ ഇളവും ദോഹയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയിട്ടുമുണ്ട്. ഫുള്‍ വാക്സിന് എടുക്കാത്തവര്‍ക്ക് വിസിറ്റിംഗ് വിസ അനുവദിക്കില്ല.
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഇതുവരെ സൗദിയിലേക്ക് നേരിട്ട് പ്രവേശനത്തിന് അനുമതിയായിയിട്ടില്ല. സൗദിയിലേക്ക് വിമാന നിയന്ത്രണമില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ സൗദിയിലെത്തുന്നത്.
ഖത്തറിലേക്ക് വിസിറ്റിംഗ് വിസ ലഭിച്ചുതുടങ്ങിയാല്‍ അവിടെ പോയി 14 ദിവസം താമസിച്ച് സൗദിയിലേക്ക് യാത്ര തിരിക്കുക എളുപ്പമാണെന്നതാണു സൗദി പ്രവാസികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.