സിനിമാനടിക്ക് അശ്ലീല സന്ദേശങ്ങളയച്ച   കോളജ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു  

ചെന്നൈ- നടി സനം ഷെട്ടിക്ക് അശ്ലീലസന്ദേശങ്ങളയച്ച കോളേജ് വിദ്യാര്‍ഥി അറസ്റ്റിലായി. തിരുച്ചിറപ്പള്ളി സ്വദേശിയായ റോയ് ജോണ്‍പോള്‍ (21) ആണ് അറസ്റ്റിലായത്. ചെന്നൈ സൈബര്‍ െ്രെകം പോലീസാണ് യുവാവിനെ പിടികൂടിയത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സനം ഷെട്ടി ടി.വി. ചാനല്‍ ഷോകളിലൂടെയും പ്രശസ്തയാണ്. സാമൂഹികമാധ്യമത്തില്‍ അശ്ലീലചിത്രങ്ങളും സന്ദേശവുമയക്കുന്നയാള്‍ക്കെതിരേ കഴിഞ്ഞദിവസം നടി തിരുവാണ്‍മിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌റ്റേഷനില്‍നിന്ന് കേസ് അഡയാര്‍ സൈബര്‍ െ്രെകം വിഭാഗത്തിന് കൈമാറുകയായിരുന്നു. കേസെടുത്ത് നാലുദിവസത്തിനകം പോലീസ് പ്രതിയെ വലയിലാക്കി.
 

Latest News